ഭാരതത്തിലെ പ്രഥമ അപ്പോസ്തോലൻ വിശുദ്ധ തോമശ്ലീഹായുടെ നാമധേയത്തിലുള്ള തെക്കൻമലയാറ്റൂർ എന്നു പ്രസിദ്ധമായ ശാസ്താംകോട്ട ആഞ്ഞിലിമൂട് സെന്റ് തോമസ് റോമൻ കത്തോലിക്കാ ലത്തീൻ ദേവാലയത്തിന്റെ പരിശുദ്ധ അങ്കണത്തിനു പ്രൗഢിയായി… പടിപ്പുരയായി… ഇനി കാമനമുയരും…
ഒപ്പം കുരിശ്ശടിക്കു പുതുമ നൽകുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുന്നു…
ഭക്തജനങ്ങളുടെ നൂറ്റാണ്ടുകളായുള്ള ആഗ്രഹസഫലീകരണങ്ങളാണ് ഈ വാരം അസ്ഥിവാരമിടാൻ പോകുന്നത്.
ഒരു നൂറ്റാണ്ട്മുമ്പ് കുന്നത്തൂർ താലൂക്കിലെ കത്തോലിക്കാ സമൂഹത്തിന് ലഭ്യമായ ദൈവീകദാനമാണ് ഈ ദേവാലയം. കൊല്ലം ബിഷപ്പ് ബഹുമാനപ്പെട്ട അലോഷ്യസ് മരിയ ബൻസിഗർ പിതാവിന്റെ കാലഘട്ടത്തിൽ 1919 ജൂൺ മാസം രണ്ടാം തിയതി വികാരി ജനറൽ റവ:ഫാ:ബർണാഡിൻ OCD ദേവാലയത്തിന് തറക്കല്ലിട്ട്, 1922 ൽ ബൻസിഗർ പിതാവിന്റെ പ്രഥമദിവ്യബലിയോടെ തുടക്കം കുറിച്ച ഈ ദേവാലയത്തിൽ ദൈവാത്മാവിന്റെ ആശിർവാദം അന്നുമുതൽ ഇന്നുവരെയും നാടിനും നാട്ടാർക്കും 850ഓളം വരുന്ന കുടുംബങ്ങൾക്കും, അവരുടെ സന്തതിപരമ്പരകൾക്കും അനുഗ്രഹമായി നിലകൊള്ളുന്നു…
ആയിരക്കണക്കിന് തീർത്ഥാടകരുടെ ആശ്രയകേന്ദ്രമായ ഈ ദേവാലയത്തിന്റെ നിലവിലെ രൂപഭംഗിക്ക് കാരണമായ രണ്ടാം പുനരുദ്ധാരണം നടന്നത് 1977ൽ ബഹുമാനപ്പെട്ട പോൾ ക്രൂസ് അച്ഛന്റെ കാലത്തായിരുന്നു. അങ്ങനെ 1979 നവംബർ മാസം 24ന് അഭിവന്ദ്യ ജോസഫ് ഫെർണാണ്ടസ് തിരുമേനി വെഞ്ചരിപ്പ്നടത്തി…
ഈ ദേവാലയത്തിന്റെ പ്രഥമ വികാരി റവ:ഫാ :മാർക്ക് നെറ്റോ പുത്തൻതോപ്പ് മുതൽ നിലവിലെ വികാരി ബഹുമാനപ്പെട്ട റവ:ഫാ:ഡൈജു തോപ്പിലച്ചൻ വരെയുള്ള 35ഓളം വൈദീകരുടേയും, ബൻസിഗർ -ജെറോം മുതലായ സഭാപിതാക്കൻമാരുടെയും പുണ്യപാദസ്പർശനമേറ്റ് പുളകിതമായ ഈ പുണ്യസങ്കേതത്തിലെ സേവനത്തിനായി സഭാവിശ്വാസസമൂഹം അജപാലന സമതി സെക്രട്ടറിയായി എന്നെ ഏല്പിച്ച ഉത്തരവാദിത്വം, ഭക്തിയോടും പരിശുദ്ധാത്മ ശക്തിയോടും ചെയ്തുതീർക്കാനായി…
എല്ലാ സഭാ വിശ്വാസ സമൂഹത്തിന്റെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹപൂർവ്വം
ഷൈൻ ജോസഫ്.
Source: Shine Joseph (Facebook)